ചെന്താരക

ഫെബ്രുവരി 17, 2008

പെട്രോളിയം വിലവര്‍ദ്ധനയും ,പരിഷത്തിന്റെ ഹര്‍ജിയും

Filed under: Uncategorized — chentharaka @ 9:31 pm

മാസം  തോറും നടത്തിവരാറുള്ള  ഇന്ധനവില വര്‍ദ്ധന ഇത്തവണയും  പൂര്‍വ്വാധികം ഭംഗിയായി നടത്താന്‍  കേന്ദ്രന്‍ തീരുമാനിച്ചിട്ടുള്ള കാര്യം മാലോകരെല്ലാം അറിഞ്ഞിരിക്കുമല്ലോ.

  പെട്രോള്‍ വിലവര്‍ദ്ധനവിനെ തുടര്‍ന്നു പതിവാsonia_gowda.jpgയി രാജ്യമെങ്ങും കൊണ്ടാടുന്ന ഹര്‍ത്താലും സമരാഘോഷങ്ങളും ഇത്തവണയും മുടക്കം കൂടാതെ നടത്തപ്പെടുന്നതായിരിക്കും. ഇന്ധനവില വര്‍ദ്ധിച്ചാ‍ല്‍ കേരളം നേരിടേണ്ടിവരുന്ന കടുത്ത വിലക്കയറ്റത്തെ കുറിച്ച് ദേശാഭിമാനി     മുന്നറിയിപ്പ് തന്നത് കൊണ്ട് രക്ഷപെട്ടു എന്ന് പറഞ്ഞാല്‍ മതിയല്ലോ.

ഇന്നലെ പാലിന്റെ വില വര്‍ദ്ധിപ്പിചെങ്കിലും  ,  കേരളത്തിനാവശ്യമായ പാലിന്റെ  ഗണ്യമായ പങ്ക് അന്യസംസ്ഥാനത്തുനിന്ന് കൊണ്ടുവരുന്നതിനാല്‍   ഇന്ധനവിലവര്‍ദ്ധനവുമൂലം വാഹന വാടക കൂടുമ്പോള്‍ പാല്‍ വിലയും വര്‍ദ്ധിപ്പികേണ്ടി വരും  . ആന്ധ്രയില്‍നിന്ന് അരി കൊണ്ടുവരാന്‍ എല്ലാ കടമ്പകളും പരിഹരിച്ച സമയത്താണ്  പെട്രോള്‍ വില കൂട്ടിയത് അതിനാല്‍  അരിയുടെയും വില കൂടാന്‍ സാദ്ധ്യതയുണ്ട്. അരി വില അല്‍പ്പം കൂടിയാലും കുഴപ്പമില്ല. കേരളത്തിലെ ജനങ്ങളൊക്കെ ഇപ്പോള്‍ പാലും മുട്ടയും ഇറച്ചിയുമൊക്കെ  കഴിക്കുന്നതു കൊണ്ട് ;അല്ലാ അതും  അന്യസംസ്ഥാനത്ത് നിന്ന് തന്നെയല്ലേ കൊണ്ടു വരുന്നത് ??  എന്നാലും സാരമില്ല കേരളീയരുടെ മുഖ്യാഹാരം അതായിപോയല്ലോ സഹിച്ചല്ലേ പറ്റൂ. 

വിലവര്‍ദ്ധന മൂലം കേരളത്തിന്  ലഭിക്കുന്ന അധികവരുമാനം വേണ്ടെന്ന് വെച്ച്  കേരളത്തില്‍ വിലവര്‍ദ്ധനയുടെ ഭാരം കുറക്കണമെന്ന്  DYFI നേതാവ് പറഞ്ഞിട്ടുണ്ടല്ലോ??  അയ്യേ ഈ ചെക്കന്‍ ഇതെന്തറിഞ്ഞിട്ടാ ഈ പറയുന്നത്. പ്രതിമാസം  കേവലം ആറേകാല്‍ കോടി രൂപയാണ്  ഈ വിലവര്‍ദ്ധനവിലൂടെ ലഭിക്കുന്നത്  അതായത്  വര്‍ഷത്തില്‍ വെറും  75 കോടി രൂപ  .അതു പോലും വേണ്ടാന്ന് വെക്കാന്‍ പറഞ്ഞാല്‍?

UDF  ന്റെ കാലത്ത്  6 തവണ  വില കൂട്ടിയിട്ടും  ഒരു തവണ മാത്രമാണ്  അധിക വരുമാനം വേണ്ടെന്ന് വെച്ചത്  അതും തിരഞ്ഞെടുപ്പ് അടുത്ത സമയത്തായത് കൊണ്ട് മാത്രം . അല്ലാതെ അച്യുതാനന്ദന്‍ പറഞ്ഞിട്ടോന്നുമല്ല.ഇപ്പോള്‍ തിരഞ്ഞെടുപ്പൊന്നും അടുത്തിട്ടാല്ലാത്തതിനാല്‍ അതിന്റെ ആവശ്യവുമില്ല. 

 ആഗോള വിപണിയില്‍  ക്രൂഡ് ഓയിലിന് വില വര്‍ദ്ധിച്ചിട്ടുണ്ടെങ്കിലും  ഇറക്കുമതിചുങ്കം  ഒഴിവാക്കി    കേന്ദ്രത്തിന് തന്നെ ഇപ്പോഴത്തെ വിലവര്‍ദ്ധനവ് ഒഴിവാക്കാവുന്നതേയുള്ളൂ. എന്തു ചെയ്യാം  നല്ലബുദ്ധി പറഞ്ഞുകൊടുക്കാനല്ലേ പറ്റൂ.  തല്ലാന്‍ പറ്റുമൊ അതിന്റെ പ്രായമൊക്കെ കഴിഞ്ഞില്ലേ . ഇനി തനിയേ മനസ്സിലാക്കട്ടെ. മനസ്സിലാക്കും ,  അല്ലാതെ     എവിടെ പോകാന്‍  .

അല്ല പണ്ടും ആഗോള വിപണിയില്‍ വിലവര്‍ദ്ധനവൊക്കെ ഉണ്ടായിരുന്നില്ലേ? അന്നൊക്കെ ദിവസേന  ഇവിടെ വില കൂട്ടിയിരുന്നില്ലല്ലോ??    അതിന്നാണ് പറഞ്ഞത്  അന്ന് നമ്മുടെ രാജ്യത്ത്  ആര്‍ക്കും ആവശ്യമില്ലാത്ത ഒരു അക്കൌണ്ട്  ഒണ്ടായിരുന്നു കേട്ടാ..  ഓയില്‍ പൂള്‍ അക്കൌണ്ട്.. കേട്ടിട്ടില്ലേ .അതിന്റെ ഒരു പ്രധാന കുഴപ്പം എന്താണെന്ന് വെച്ചാല്‍.. ആഗോളത്തില്‍ വില കൂട്ടിയാലും കുറഞ്ഞാലും നമ്മള്‍ അതൊന്നും അറിഞ്ഞിരുന്നില്ല.  അതെങ്ങനെ ശരിയാവും ?  വില കുറഞ്ഞാല്‍ അതിന്റെ നേട്ടം എല്ലാവര്‍ക്കും ലഭിക്കേണ്ടതല്ലേ.  അതിന് വേണ്ടിയാണ്  നമ്മള്‍ ആ അക്കൌണ്ട്  പൂട്ടി കളഞ്ഞത്.   ഇങ്ങനെയൊക്കെയല്ലേ ആഗോളീകരണത്തിന്റെ ഗുണഫലങ്ങള്‍  ജനത്തിന് ലഭ്യമാക്കാനാവുകയുള്ളൂ. നമ്മുടെ മെഗാ സൂപ്പര്‍ സ്റ്റാര്‍ മമ്മൂട്ടി DYFI  സമ്മേളനത്തില്‍ ചെന്നൈയില്‍ വെച്ച് പറഞ്ഞത് കേട്ടിട്ടില്ലേ .

അന്ന്  മൂന്നാം മുന്നണിയുടെ കാലമായിരുന്നു. സഖാവ് സുര്‍ജിത്തിന്  ഇരിക്കാനും കിടക്കാനും നേരമില്ല. കാരാട്ട്, യെച്ചൂരി തുടങ്ങിയ പയ്യന്മാരൊന്നും കാലമായിട്ടില്ല. കാലത്തെ ചെന്ന് ദേവഗൌഡയെ ഹിന്ദി പഠിപ്പിക്കണം .ചിദംബരത്തെ ധനകാര്യം പറഞ്ഞുകൊടുക്കണം. ഈ ചിദബരമൊക്കെ എന്നാണ്  ഇത്രവലിയ ധനകാര്യ വിദഗ്ദനായത്?  റാവുവുന്റെ കാലത്ത് ലോകബാങ്കില്‍ നിന്നും ചാടിപോന്ന് ഇന്ത്യയുടെ  ധനകാര്യ മന്ത്രിയാ‍യ സാമ്രാജ്യത്വ ഏജന്റ്  മന്മോഹന്‍സിംഗിന്റെ ശിഷ്യനല്ലായിരുന്നോ.പിന്നല്ലാതെ. അങ്ങനെ ആഗോളതലത്തില്‍ ഉണ്ടാകുന്ന വിലയിടിവിന്റെ നേട്ടം പാവം ഇന്ത്യകാര്‍ക്കും കൂടി കിട്ടിക്കോട്ടെ എന്ന് കരുതി  ഓയില്‍ പൂള്‍ അക്കൌണ്ട് മരവിപ്പിച്ചപ്പോള്‍ നമ്മളൊന്നും പറഞ്ഞില്ല. പിന്നെ എന്തെല്ലാം നടന്നു. അല്ലാ  അക്കാലത്ത് തന്നെയല്ലേ  PDS  ന്റെ  പിന്നില്‍ T  കൂട്ടിചേര്‍ത്ത്    TPDS ആക്കിയത്   എന്നുവെച്ചാല്‍  പൊതുവിതരണ സംവിധാനം (public distributuion system) നിയന്ത്രിത പൊതു വിതരണ സംവിധാനം  (targeted public distributionsystem) എന്നാക്കിയത്  ? പണക്കാര്‍ക്കൊക്കെ എന്തിനാടോ.. റേഷന്‍    ? എന്ന് സഖാവ് നായനാര്‍

വിവിധ രൂപങ്ങളില്‍   കടന്നുവരുന്ന സാമ്രാജ്യത്വ നയപരിപാടികളെ  ചെറുത്ത് തോല്‍പ്പിക്കുവാന്‍ വേണ്ടിയാണ്   നമ്മള്‍  മദാമ്മക്ക്  പിന്തുണ കൊടുക്കുന്നത് തന്നെ  …ഇല്ലെങ്കില്‍ വല്ല ഹിന്ദുത്വ വര്‍ഗീയഫാസിസ്റ്റുകളെങ്ങാനും ……ശോ ..അങ്ങനെയൊന്നും വിചാരിക്കല്ലേ..

അവസാനം കേട്ടത്:

ശാസ്ത്രസാഹിത്യ പരിഷത്ത് സാമ്രാജ്യത്വ ഏജന്റുമാരാണെന്ന ആരോപണത്തിന്   എതിരെ പരിഷത്ത്  നല്‍കിയ അപകീര്‍ത്തി കേസില്‍  എം.എന്‍. വിജയനെ വെറുതെ വിട്ട  നടപടി  പുന:പരിശോധിക്കണമെന്നാവശ്യപ്പെടുന്ന ഹര്‍ജി ഫയലില്‍ സ്വീകരിച്ചു.        

Advertisements

ഒരു അഭിപ്രായം ഇടൂ »

ഇതുവരെ അഭിപ്രായങ്ങള്‍ ഇല്ല.

RSS feed for comments on this post. TrackBack URI

ഒരു മറുപടി കൊടുക്കുക

Please log in using one of these methods to post your comment:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

Blog at WordPress.com.

%d bloggers like this: