ചെന്താരക

ഓഗസ്റ്റ് 23, 2008

സിസ്റ്റര്‍ അഭയയുടെ മരണം

Filed under: Uncategorized — chentharaka @ 6:27 am
സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടിട്ട്‌ എത്രയോ വര്‍ഷങ്ങളായിരിക്കുന്നു. സിസ്റ്റര്‍ അഭയയുടെ മരണം കൊലപാതകമാണെന്ന കാര്യത്തില്‍ കേരളജനതയുടെ സാമാന്യബോധത്തിന്‌ സന്ദേഹങ്ങളുണ്ടെന്ന്‌ കരുതുക വയ്യ. അന്വേഷണ ഏജന്‍സികള്‍ക്കും ഭരണകൂടത്തിനും ഇപ്പോഴും ഇത്‌ ഉത്തരം ലഭിക്കാത്ത പ്രശ്നമായിരിക്കുമ്പോഴും. അധികാരവും പണവും സ്വാധീനവും ഒത്തുചേര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്ക്‌ എന്തിനേയും മറച്ചുവയ്ക്കാന്‍ കഴിയുമെന്നതിന്‌ ഒരു തെളിവു കൂടിയായി മാത്രം ഈ സംഭവം മാറുകയായിരുന്നു. എന്നാല്‍, ഈ ലേഖനത്തില്‍ പ്രധാനമായും ഉയിക്കാന്‍ ശ്രമിക്കുന്നത്‌ മറ്റൊരു പ്രശ്നമാണ്‌. കേരളത്തിലെ ക്രൈസ്തവരെ മുഴുവന്‍ ആത്മീയമായും ധാര്‍മ്മികമായും ഉയര്‍ത്തിയെടുക്കാന്‍ പ്രതിജ്ഞാബദ്ധമെന്ന്‌ അവ കാശപ്പെടുന്ന കേരളത്തിലെ ക്രൈസ്തവസഭാനേതൃത്വവും അതിലെ അംഗങ്ങളും ഈ സംഭവത്തോട്‌ എന്തു സമീപനമാണ്‌ സ്വീകരിച്ചത്‌? സാമൂഹികപ്രശ്നങ്ങളോട്‌ ധാര്‍മ്മികവും മൂല്യാധിഷ്ഠിതവുമായ സമീപനങ്ങള്‍ സ്വീകരിക്കാന്‍ കേരളത്തിലെ ക്രൈസ്തവസഭക്ക്‌ കഴിയുന്നുണ്ടോയെന്ന അന്വേഷണമാണ്‌ ഈ ലേഖനം.സിസ്റ്റര്‍ അഭയയുടെ കൊലയെ തുടര്‍ന്ന്‌, കൊലയാളികളെ സംരക്ഷിക്കാനുള്ള തന്ത്രങ്ങളായിരുന്നു ക്രൈസ്തവസഭ പയറ്റിക്കൊണ്ടിരുന്നത്‌. ഈ സംഭവത്തില്‍ സഭാനേതൃത്വത്തിന്‌ അറിവോ പങ്കോ ഉണ്ടായിരുു‍വെന്ന്‌ തീര്‍ച്ച. എാ‍ല്‍, കുറ്റവാളികളെ നിയമവിധേയമായി ശിക്ഷിക്കുന്നതിന്‌ സഹായകമായ നടപടികള്‍ സ്വീകരിക്കുതിനോ എന്താണ്‌ സംഭവിച്ചതെന്ന്‌ ഏറ്റുപറയുതിനോ പൊതുജനസമക്ഷം മാപ്പ്‌ അപേക്ഷിക്കുന്നതിനോ അത്‌ സന്നദ്ധമാകുക യുണ്ടായില്ല. നീതിക്കും ധാര്‍മ്മികതക്കും അല്‍പമെങ്കിലും മൂല്യം കല്‍പിക്കുവര്‍ മാത്രമേ ഇത്തരമൊരു മാപ്പപേക്ഷക്ക്‌ തയ്യാറാകുകയുള്ളൂ. കേരളത്തിലെ ക്രൈസ്തവസഭയുടെ ധര്‍മ്മ ബോധം പരീക്ഷിക്കപ്പെട്ട ഈ സന്ദര്‍ഭത്തില്‍ അതിനു വിജയിക്കാനായില്ല. അത്‌ ധാര്‍മ്മിക മൂല്യങ്ങള്‍ തീര്‍ത്തും ഉപേക്ഷിച്ച പ്രസ്ഥാനമായി മാറിയിരിക്കുന്നു. കേരളത്തിലെ ക്രൈസ്തവസഭയില്‍ യഥാര്‍ത്ഥത്തില്‍ എന്താണ്‌ സംഭവിച്ചു കൊണ്ടിരിക്കുതെന്ന്‌ അഭയയുടെ കൊലപാതകം വെളിയില്‍ കൊണ്ടുവരികയുണ്ടായി. ദരിദ്രകുടുംബങ്ങളില്‍ നിന്നും കര്‍ത്താവിന്റെ മണവാട്ടിപ്പട്ടം ലഭിച്ച്‌ തിരുസഭയിലേക്ക്‌ വരുന്നവര്‍ മഠങ്ങള്‍ക്കുള്ളില്‍ ലൈംഗികമായി പീഡിപ്പിക്കപ്പെടുന്നുണ്ടെന്ന്‌, കര്‍ത്താവിന്റെ മണവാട്ടിമാര്‍ക്കിടയിലും ധനിക, ദരിദ്രഭേദങ്ങളു ണ്ടെന്ന്‌ തെളിയുകയായിരുന്നു. ബ്രഹ്മചര്യത്തിന്റേയും വ്യക്തിനിഷ്ഠയുടേയും മുഖംമൂടികള്‍ പൊളിഞ്ഞുവീണു. ദൈവകൃപയിലും ക്രിസ്തുവിന്റെ മൂല്യങ്ങളിലും വിശ്വസിച്ച്‌ തിരുസഭക്കു വേണ്ടി സഹനത്തിനും സേവനത്തിനും സന്നദ്ധയായി വന്ന്‌ ഒരു ദരിദ്രകുടുംബത്തിലെ പെണ്‍കുട്ടിയോട്‌ സഭാനേതൃത്വത്തിന്‌ ഒരു കൃപയുമില്ലെന്ന അറിവ്‌ അത്‌ നിന്ദിതരും പീഡിതരുമായ ജനവിഭാഗങ്ങളോടൊപ്പമല്ലെന്ന്‌ കാണിച്ചു തന്നു. സിസ്റ്റര്‍ അഭയയുടെ മരണത്തെ കുറിച്ച്‌ ശരിയായ വസ്തുതകള്‍ പുറത്തു കൊണ്ടുവരണമെന്ന താല്‍പര്യത്തോടെ പൊതുജനസമക്ഷത്തില്‍ ഇക്കാര്യങ്ങള്‍ ഉന്നയിച്ചു കൊണ്ടും അധികാരികളുടെ മുന്നില്‍ സമ്മര്‍ദ്ദം ചെലുത്തിക്കൊണ്ടും പ്രവര്‍ത്തിക്കാന്‍ സഭാനേതൃത്വത്തില്‍പ്പെട്ടതോ അതില്‍ അംഗങ്ങളായവരോ മുന്നോട്ടു വന്നില്ലെന്നത്‌, കേരളത്തിലെ ഈ ‘ആത്മീയനേതൃത്വം’ എത്രമാത്രം ഭീകരമായ ഒരു വ്യവസ്ഥാപിതത്വമാണെന്നു കൂടി തെളിയിക്കുന്നുണ്ട്‌. ക്രൈസ്തവസഭയുടെ ഒരു അംഗത്തെ പോലും സഭക്കുള്ളില്‍ നടന്ന ഈ അതിക്രമത്തിനും അന്യായത്തിനുമെതിരെ പോരാടാന്‍ ക്രിസ്തുവിന്റെ മൂല്യങ്ങള്‍ പ്രചോദിപ്പിക്കുന്നില്ലെന്ന വസ്തുത ക്രിസ്തുവിന്റെ വിരുദ്ധദിശയിലാണ്‌ സഭ സഞ്ചരിച്ചു കൊണ്ടിരിക്കുന്നത്‌ എന്നതിന്റെ സൂചനയാണ്‌. മുരിങ്ങൂരിലെ ധ്യാനകേന്ദ്രവുമായി ബന്ധപ്പെട്ട്‌ ഇപ്പോള്‍ ഉയര്‍ന്നു വന്നു കൊണ്ടിരിക്കുന്ന പ്രശ്നങ്ങളും ഇതോടൊപ്പം പരാമര്‍ശിക്കേണ്ടതാണ്‌. മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ ദുരൂഹമരണങ്ങള്‍, ലൈംഗികപീഡനങ്ങള്‍, ആളുകളെ കാണാതാകലുകള്‍, സാമ്പത്തിക ക്രമക്കേടുകള്‍ എന്നിവയെല്ലാം നടക്കുന്നുവെന്നും ഡോക്ടറും ലൈസന്‍സും ഇല്ലാതെ മരുന്നുകള്‍ ശേഖരിക്കുകയും വിതരണം നടത്തുകയും ചെയ്യുന്നുവെന്നും അവിടെ മാനസിക രോഗികള്‍ പീഡിപ്പിക്കപ്പെടുന്നുവെന്നും അവിടെ ധ്യാനത്തിനെത്തുന്ന ചില ഭക്തര്‍ മാനസികരോഗികളായി മാറുന്നുവെന്നും അനാശാസ്യപ്രവര്‍ത്തനങ്ങള്‍ നടക്കുന്നുവെന്നും മറ്റുമുളള ആരോപണങ്ങള്‍ പുതിയതല്ല. ഇവയ്ക്കൊക്കെ വിധേയരായ ആളുകളോ അവരുടെ ബന്ധുക്കളോ സന്നദ്ധസംഘടനകളോ ഒക്കെ നല്‍കിയ പരാതികളുടെ അടിസ്ഥാനത്തിലാണ്‌ കോടതി അവിടെ പരിശോധന നടത്തുന്നതിന്‌ പോലീസിനെ നിയോഗിച്ചത്‌. ഡിവൈന്‍ ധ്യാന കേന്ദ്രം സന്ദര്‍ശിച്ച്‌ പരിശോധന നടത്തിയ പോലീസ്‌ സംഘവും ആരോഗ്യവകുപ്പ്‌ ഉദ്യോഗസ്ഥന്മാരും അവിടെ നിയമവിരുദ്ധവും ആശാസ്യമല്ലാത്തതുമായ ചില കാര്യങ്ങള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്‌ ചെയ്തിരുന്നു. എന്നാല്‍, കോടതിയുടെ ഇടപെടലും പോലീസ്‌ പരി ശോധനയുമെല്ലാം നിലവിട്ട പെരുമാറ്റമായിരുന്നുവെന്ന്‌ ചിത്രീകരിച്ചുകൊണ്ട്‌, സമൂഹം ത്യജിച്ച മനുഷ്യരെ സംരക്ഷിക്കുന്ന വളരെ മാനുഷികമായ പ്രവര്‍ത്തനങ്ങളാണ്‌ ഈ ധ്യാനകേ ന്ദ്രത്തില്‍ നടക്കുതെന്ന്‌ സ്ഥാപിക്കാനുള്ള ശ്രമമാണ്‌ അവിടത്തെ പുരോഹിതന്മാര്‍ നടത്തിയത്‌. മുരിങ്ങൂര്‍ ധ്യാനകേന്ദ്രവുമായി ബന്ധപ്പെട്ട്‌ പുറത്തുവന്നു കൊണ്ടിരിക്കുന്ന വാര്‍ത്തകളു ടെ സാമാന്യവിശകലനം തന്നെ അവിടെ ആശാസ്യമല്ലാത്ത പല കാര്യങ്ങളും നടക്കുന്നു ണ്ടെന്ന്‌ സൂചിപ്പിക്കുതാണ്‌. അവിടെ എത്തിച്ചേരുന്ന ക്രിസ്തുഭക്തരെ ഒരു തരം ഹിസ്റ്റീരിയയിലേക്കു നയിക്കുന്ന പ്രവര്‍ത്തനപരിപാടികള്‍ തന്നെ സമൂഹവിരുദ്ധമാണ്‌. കേരളത്തിന്റെ ബുദ്ധിജീവിത ത്തില്‍ ഇടപെടുന്ന പലരും ധ്യാനകേന്ദ്രത്തിന്റെ പ്രവര്‍ത്തനരീതിയെ വിമര്‍ ശിക്കുകയാണ്‌ ചെയ്തിട്ടുള്ളത്‌. സാമൂഹികവും ശാസ്ത്രീയവുമായ ഒരു സമീപനം സ്വീക രിക്കാനോ ജനാധിപത്യപൊതുസമൂഹത്തിന്റെ പിന്തുണ ലഭിക്കുന്ന പ്രവര്‍ത്തനങ്ങള്‍ മാത്രം ഏറ്റെടുക്കൂതിനോ ഈ ക്രൈസ്തവസഭാപുരോഹിതന്മാര്‍ തയ്യാറാകുന്നില്ലെന്നത്‌ അപലപ നീയമാണ്‌. ജനാധിപത്യസമൂഹത്തിന്റെ മൂല്യങ്ങളല്ല, അധീശത്വത്തിനു കീഴ്പ്പെട്ടു നില്‍ക്കുന്ന ഒരു ആശ്രിതസമൂഹത്തിന്റെ മൂല്യങ്ങളെ നിലനിര്‍ത്താനാണ്‌ കേരളത്തിലെ ക്രൈസ്തവസഭ പരിശ്രമിക്കുന്നത്‌. കേരളസമൂഹത്തില്‍ ഉയര്‍ന്നുവരുന്ന പ്രശ്നങ്ങളോട്‌ ക്രൈസ്തവസഭയുടെ നേതൃത്വം എടുക്കുന്ന നിലപാടുകള്‍ ഇതോടൊപ്പം കൂട്ടി വായിക്കേണ്ടതാണ്‌. വിദ്യാഭ്യാസത്തിന്റെ സ്വകാ ഋയവല്‍ക്കരണവുമായി ബന്ധപ്പെട്ട്‌ അതിനുവേണ്ടി വാദിക്കുകയും നിലകൊള്ളുകയും ചെയ്യുന്ന കേരളത്തിലെ ഒരു പ്രമുഖപ്രസ്ഥാനം ക്രൈസ്തവസഭയാണ്‌. അത്‌ ബഹുജനത്തിന്റെ വിദ്യാഭ്യാസത്തിനു വേണ്ടിയല്ല, വിദ്യാഭ്യാസത്തിന്റെ കച്ചവടവല്‍ക്കരണത്തിനു വേണ്ടിയാണ്‌ വാദിക്കുന്നതെന്ന്‌ സമകാലത്തെ അനുഭവങ്ങള്‍ തെളിയിക്കുന്നു. കെ.സി.ബി.സി. മീഡിയ കമ്മീഷന്‍ ചെയര്‍മാനായ ബിഷപ്പ്‌ തോമസ്‌ ചക്യത്ത്‌ കേരളത്തിലെ മാറുന്ന വിദ്യാഭ്യാസരംഗത്തെ കുറിച്ച്‌ ഈയടുത്ത ദിവസം മാതൃഭൂമി ദിനപ്പത്രത്തില്‍ എഴുതിയ ലേഖനത്തില്‍ കത്തോലിക്കാ മെഡിക്കല്‍ കോളേജുകളിലെ ഫീസ്ഘടനയെ ഇതര മെഡിക്കല്‍ കോളേജുകളുമായി താരതമ്യം ചെയ്തു കൊണ്ട്‌ ന്യായീകരിക്കാന്‍ ശ്രമിക്കുതു കാണാം. കേരളത്തി ലെ മാറിയ വിദ്യാഭ്യാസരംഗം രാജ്യത്തെമ്പാടും നടപ്പിലാക്കപ്പെടുന്ന ആഗോളീകരണനയങ്ങളുടെ തുടര്‍ച്ചയാണെന്നോ ഇതിന്റെ ഭവിഷ്യത്ഫലമെന്നോണം രാജ്യത്തെ അധ:സ്ഥിതജനവിഭാഗങ്ങള്‍ വലിയ ദാരിദ്ര്യവല്‍ക്കരണത്തെ അഭിമുഖീകരിച്ചു കൊണ്ടിരിക്കുകയാ ണെന്നോ അവര്‍ ഇതികം ആര്‍ജ്ജിച്ച സാമൂഹികനേട്ടങ്ങള്‍ പോലും നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണെന്നോ ഒക്കെയുള്ള സാമൂഹിക, രാഷ്ട്രീയയാഥാര്‍ത്ഥ്യങ്ങളെ ആ ലേഖനം കാണുന്നതേയില്ല. മുതലാളിത്തത്തിന്റെ കഴുത്തറപ്പന്‍ സംസ്ക്കാരത്തിനെതിരെയും മറ്റും അത്‌ വാചാലമാകുന്നത്‌, കത്തോലിക്കാ മെഡിക്കല്‍ കോളേജുകളിലെ ഫീസ്ഘടനയെ ന്യായീകരിക്കാന്‍ മാത്രമാണ്‌. വിദ്യാഭ്യാസരംഗത്തെ ഒരു സേവനമേഖലയായിക്കണ്ട്‌ പ്രവര്‍ത്തിക്കാനുള്ള സാഹചര്യങ്ങള്‍ നിലനില്‍ക്കുന്നില്ലെങ്കില്‍, അത്‌ മുടക്കിയ മുതല്‍ തിരിച്ചു കിട്ടുന്ന രൂപത്തിലോ ലാഭത്തിലോ പ്രവര്‍ത്തിക്കുന്ന ഒരു കച്ചവടമായിട്ടു മാത്രമേ നടത്താനാകുകയുള്ളുവെങ്കില്‍, ഒരു മതത്തിന്റെ ആത്മീയനേതൃത്വം എന്തിന്നായി ഇത്തരമൊരു പ്രവര്‍ത്തന ത്തെ ഏറ്റെടുക്കുന്നുവെന്ന്‌ ഏവരും അന്വേഷിക്കേണ്ട കാര്യമാണ്‌. മെരിറ്റുള്ള വിദ്യാര്‍ത്ഥികള്‍ക്ക്‌ ശരിയായ ഉന്നതവിദ്യാഭ്യാസം നല്‍കി രാജ്യത്തിനാവശ്യമായ വിദഗ്ദ്ധന്മാരെ ശാസ്‌ ത്രങ്ങളിലും സാങ്കേതികവിദ്യയിലും മാനവികവിഷയങ്ങളിലും തുടങ്ങി എല്ലാ രംഗങ്ങളി ലും സൃഷ്ടിച്ചെടുക്കാനുള്ള സര്‍ക്കാരിന്റെ ഉത്തരവാദിത്തത്തെ നിഷേധിച്ചു കൊണ്ടു പോ ലും മാനേജ്മെന്റുകള്‍ക്ക്‌ അഭികാമ്യമായ ഫീസ്ഘടനക്കു വേണ്ടി വാദിക്കുന്ന ബിഷപ്പ്‌ തോമസ്‌ ചക്യത്ത്‌ യേശുവില്‍ വിശ്വാസം പറയുമ്പോഴും കാശില്‍ ആശ്വാസം കാണുന്നു. വിദ്യാഭ്യാസത്തിന്റെ മേഖലയില്‍ മാത്രമല്ല, അതു പ്രവര്‍ത്തിക്കുന്ന ഇതര സേവനമേഖലകളിലും ഇതേ സമീപനമാണ്‌ ക്രൈസ്തവസഭ സ്വീകരിക്കുന്നത്‌. കേരളത്തില്‍ ഇപ്പോള്‍ വള രെ സജീവമായി ഉയര്‍ന്നു വന്നിട്ടുള്ള ഭൂമിപ്രശ്നത്തിന്റെ കാര്യത്തില്‍, ആ സമുദായത്തി ലെ സമ്പന്നന്മാരുടേയും ഉയര്‍ന്ന മദ്ധ്യവര്‍ഗ്ഗത്തിന്റേയും താല്‍പര്യങ്ങളെ സംരക്ഷിക്കുന്നതിന്‌ ക്രൈസ്തവസഭ പെട്ടെന്നു തന്നെ മുന്നോട്ടു വരുന്നത്‌ നാം കാണുന്നു. ക്രൈസ്തവസഭയിലെ സമ്പന്നന്മാരെ സംരക്ഷിക്കാനും പെട്ടെന്നു പ്രതികരിക്കാനും അത്‌ മുന്നോട്ടു വരുന്നു. ക്രൈസ്തവജനതയുടെ ആത്മീയപ്രശ്നത്തിലല്ല, ധാര്‍മ്മികമായി അവരെ ഉയര്‍ത്തുന്നതിലല്ല, ക്രൈസ്തവസഭയെ വ്യവസ്ഥാപിതത്വത്തെ നിലനിര്‍ത്തുതിനുള്ള ഏതു ശ്രമങ്ങളിലും അത്‌ ഇടപെടുമെന്നൊണ്‌ ഇതു കാണിക്കുന്നത്‌. ഒരു കാലത്ത്‌ മിഷനറി പ്രവര്‍ത്തനത്തിന്റെ ഭാഗമായി കേരളജനതയെ വിദ്യാസമ്പന്നരാക്കാന്‍ യത്നിച്ച സഭ, ഇപ്പോള്‍, വിദ്യാഭ്യാസമേഖലയെ അഴിമതിയുടേയും സ്വജനപക്ഷപാതത്തിന്റേയും കൂത്തരങ്ങായി മാറ്റുതിനു വഹിക്കുന്ന പങ്ക്‌ സവിശേഷമായി പഠിക്കേണ്ടതാണ്‌. ആരോഗ്യപ്രവര്‍ത്തനങ്ങളെ കച്ചവടസ്വഭാവമുള്ള എസ്‌ററാബ്ലിഷ്മെന്റുകളാക്കി മാറ്റുന്നതിലും ക്രൈസ്തവസഭ വലിയ പങ്കു വഹിച്ചിട്ടുണ്ട്‌. കേരളത്തിലെ ക്രൈസ്തവരുടെ ഭൗതികജീവിതത്തിലെ പ്രശ്നങ്ങള്‍ ഇതര ജനവിഭാഗങ്ങളുടെ ജീവിതപ്രശ്നങ്ങളോടൊപ്പം കേരളത്തിലെ പൊതുസമൂഹത്തിന്റെ ആലോചനയുടേയും പരിഗണനയുടേയും വിഷയമാണെന്ന ജനാധിപത്യപരമായ ഒരു സമീപനം സ്വീകരിക്കാന്‍ ക്രൈസ്തവസഭ വിമുഖമാകുന്നു. അതു കൊണ്ടാണ്‌ ക്രൈസ്തവരുടെ ആത്മീയജീവിതത്തെ കൈയ്യൊഴിഞ്ഞു കൊണ്ടു തന്നെ അവരുടെ ഭൗതികജീവിതത്തെ കുറിച്ച്‌ അമിത മായി ഉല്‍ക്കണ്ഠപ്പെടാനും അതിനു വേണ്ടി ആശാസ്യമല്ലാത്ത രീതിയില്‍ ഇടപെടാനും അത്‌ ശ്രമിക്കുന്നത്‌. ആഗോളതലത്തില്‍ തന്നെ, അധീശത്വശക്തികളുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച്‌, ഇക്കഴിഞ്ഞ നൂറ്റാണ്ടില്‍ പോലും ക്രൈസ്തവസഭ ഇടപെട്ടു കൊണ്ടിരുന്നു. ഹിറ്റ്ലറുടെ സേച്ഛാധിപത്യത്തെ പിന്തുണക്കാനും സി.ഐ.എയുടെ സഹായത്തോടെ സോവിയറ്റ്‌ യൂണിയനെ അട്ടിമറിക്കാനും അത്‌ നടത്തിയ ശ്രമങ്ങള്‍ പ്രത്യേകം എടുത്തു പറയേണ്ടതാണ്‌. കേരളത്തില്‍ വര്‍ഗ്ഗീയവല്‍ക്കരണത്തിനു തുടക്കമിടുന്നതും ജനാധിപത്യപരമായി തെരഞ്ഞെടുത്ത സംസ്ഥാനസര്‍ക്കാരുകളെ കേന്ദ്രസര്‍ക്കാരിലെ രാഷ്ട്രീയപാര്‍ട്ടിയുടെ താല്‍പര്യമനുസരിച്ച്‌ പിരിച്ചുവിടുന്ന ജനാധിപത്യവിരുദ്ധമായ പ്രവണതകള്‍ക്ക്‌ കാരണമാകുന്നതുമായ കുപ്രസിദ്ധ മായ വിമോചനസമരത്തിന്‌ സി.ഐ.എയുടെ സഹായത്തോടെ നേതൃത്വം നല്‍കിയ കേരളത്തിലെ ക്രൈസ്തവസഭ ഒരിക്കലും ഈ പാരമ്പര്യത്തില്‍ നിന്ന്‌ വിമുക്തമായിരുന്നില്ല. എന്നാല്‍, ഈ വിമോചനസമരത്തിന്‌ നേതൃത്വം നല്‍കിയവരിലൊരാളായ ഫാ: വടക്കന്‍, ആവിഷ്ക്കാരസ്വാതന്ത്ര്യത്തിനെതിരെ കേരളത്തിലെ ക്രൈസ്തവസഭ ശബ്ദമുയര്‍ത്തിയപ്പോള്‍ അതിനെതിരെ ശബ്ദിക്കുകയും വിമോചനസമരത്തിന്‌ നേതൃത്വം നല്‍കിയത്‌ തെറ്റായിപ്പോ യെന്ന്‌ ഖേദിക്കുകയും ചെയ്തിരുന്നു. വിമോചനസമരത്തിന്‌ പിന്തുണ നല്‍കിയ സി.ജെ. തോമസ്‌ ഏറെ വിഴുപ്പുകളെ വഹിച്ചു നടക്കേണ്ടി വന്ന കാലമെന്ന്‌ മാപ്പിന്റെ സ്വരത്തില്‍ കേരളജനതയോടു പറയുന്നുണ്ട്‌. ഇപ്പോള്‍, സ്ഥാപിതതാല്‍പര്യങ്ങളെ സംരക്ഷിക്കാന്‍ രണ്ടാം വിമോചനസമരത്തിന്‌ ആഹ്വാനം നല്‍കുന്ന കേരളത്തിലെ ക്രൈസ്തവസഭാനേതൃത്വം ജനാധിപത്യവിരുദ്ധതയുടെ മറ്റൊരു അദ്ധ്യായം കൂടി രചിക്കാന്‍ ശ്രമിക്കുകയാണ്‌. കേരളത്തില്‍ നിലനില്‍ക്കുന്ന വര്‍ഗ്ഗീയവല്‍ക്കരണ പ്രവണതകള്‍ക്ക്‌ ശക്തി പകരാന്‍ മാത്രം ഉപകരിക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്നും അത്‌ മാറി നില്‍ക്കുകയും ക്രൈസ്തവസമൂഹത്തിന്റെ ആത്മീയോന്നതിക്കുള്ള പ്രവര്‍ത്തനങ്ങളില്‍ മുഴുകുകയും ചെയ്യേണ്ടതാണ്‌. സാമ്രാജ്യത്വത്തിന്റെ ഘട്ടത്തിലെ മതത്തിന.്‌ സാമ്രാജ്യത്വഅധീശത്വത്തിന്റെ താല്‍പര്യങ്ങ ളെ സംരക്ഷിക്കുന്നതിലുപരിയായി ജനതയുടെ ആത്മീയോന്നതിക്കു വേണ്ടി പ്രവര്‍ത്തിക്കാന്‍ കഴിയുമോയെന്നതാണ്‌ പ്രശ്നം. സാമൂഹികവ്യവസ്ഥയോട്‌ പ്രതികരിക്കാതെയും അതിനുസരിച്ച്‌ സ്വയം പരിവര്‍ത്തിക്കപ്പെടാതെയും ഒരു മതവും നിലനില്‍ക്കുന്നില്ല. മതങ്ങളുടെ ഇന്നത്തെ അവസ്ഥയെന്താണ്‌? യഹൂദരുടെ ദൈവമായ യഹോവയെ പോലെ സര്‍വ്വശക്തനും സര്‍വ്വാധികാരിയുമായ ദൈവത്തിന്റെ പദവി ഇന്നു കൈയ്യാളുന്നത്‌ ആഗോളവല്‍ക്കരിക്കപ്പെട്ട മൂലധനമാണ്‌. എല്ലാ ദൈവസങ്കല്‍പങ്ങളും ഈ അപ്രമാദിയായ മൂലധന ദൈവത്തിന്റെ കീഴില്‍ കണ്ണിചേര്‍ത്തു കഴിഞ്ഞിരിക്കുന്നു. ലോകമൂലധനത്തിന്റെ താല്‍പര്യാനുസൃതം ചിട്ടപ്പെടുത്തിയ ആധുനിക മതസംഘടനകളും മതപ്രസ്ഥാനങ്ങളുമാണ്‌ ഭൂമിയിലെവി ടേയും വാഴുന്നത്‌. ഇന്നു നാം കാണുന്നതും അറിയുന്നതും ഉള്‍ക്കൊളളുന്നതും ക്രിസ്തുവിന്റേയോ തുളസിദാസന്റേയോ കബീറിന്റേയോ മതത്തെയല്ല, രൊക്കം പണത്തിന്റെ കണ ക്കൊഴികെ എല്ലാ ബന്ധങ്ങളേയും അപ്രസക്തമാക്കിയ വ്യവസ്ഥയുടെ മതത്തെയാണ്‌: ആഗോളമൂലധനത്തിന്റെ ചരടുവലികള്‍ക്കൊപ്പം ചലിക്കുന്ന മതത്തെയാണ്‌. ചരിത്രത്തിലുടനീളം, വ്യവസ്ഥാപിതത്വത്തോടൊപ്പം മാത്രം നിലയുറപ്പിച്ചിട്ടുളള ക്രൈസ്തവസഭക്ക്‌ ഇതിന്നു വിരുദ്ധദിശയില്‍ നീങ്ങാന്‍ കഴിയുമോ? കേരളത്തിലെ ക്രൈസ്തവസഭയിലെ ചില അംഗങ്ങളെങ്കിലും ക്രിസ്തുവിന്റെ മൂല്യങ്ങളെ പിന്തുടരാനും വിമോചനദൈവശാസ്ത്രത്തിന്റെ പരിഷ്ക്കരണവാദത്തെയെങ്കിലും സ്വീകരിക്കാനും തയ്യാറാകുമോ
sisterabhaya

sisterabhaya

Advertisements

ഫെബ്രുവരി 28, 2008

കേരളവും പട്ടിണിമരണങ്ങളിലേക്ക്.

Filed under: Uncategorized — chentharaka @ 6:20 pm

atgaaabzmxetcka0uydykvl-niy_xkqcmugc6x_ecq2wmbma9okloawmwrsiyw-cvx7i1xmt2x_nnthjprtfcj_g8wiqajtu9vcnrt4ta6w1vypda0s6h1emrtm3fw.jpgനമ്മുടെ സംസ്ഥാനവും ഗുരുതരമായ ഭക്ഷ്യപ്രതിസന്ധിയിലേക്ക് നീങ്ങികൊണ്ടിരിക്കുന്നു.സാധാരണ തൊഴിലാളികളുടെ വരുമാനത്തിന് ആനുപാതികമല്ലാത്ത തോതിലേക്ക് അരിവില കുതിച്ചുകൊണ്ടിരിക്കുകയാണ്. ഭരണാധികാരികളുടെ പ്രസ്താവനകള്‍ക്ക് വിലകയ

റ്റം പിടിച്ചുനിര്‍ത്താനായിട്ടില്ല. നാളിതുവരെയുണ്ടായിട്ടിatgaaadxmdjn29ngcxy-fsnbscuxd6kpnmujsglnxw1avrjifk5uubwjvpcufufh0ce0jzq03ivn6sgghkkol9ljjhl9ajtu9vcewehokdj1asabt2otnrcgjlyokw.jpgല്ലാത്ത ഭക്ഷ്യകരുതല്‍ശേഖരം ഉണ്ടെന്ന് പറയുന്ന ഈ ദിവസങ്ങളില്‍ തന്നെയാണ് കേരളത്തിനുള്ള റേഷന്‍ വിഹിതം വെട്ടികുറച്ചത്

1930-40 കാലഘട്ടത്തില്‍ കേരളത്തില്‍,.പ്രത്യേകിച്ചും അമ്പലപുഴ,ചേര്‍ത്തല താലൂക്കുകളിലും വടക്കെ മലബാറിലും  പടര്‍ന്നുപിടിച്ച ഗുരുതരമായ ഭക്ഷ്യക്ഷാമത്തെ തുടര്‍ന്ന്. മലബാറില്‍ എ.കെജി യുടെ നേതൃത്വത്തിലും  കൊച്ചിയില്‍ മത്തായി മാഞ്ഞൂരാന്റെ നേതൃത്വത്തിലും സഖാവ് കൃഷ്ണപിള്ളയുടെ നേതൃത്വത്തിലും നിരവധി പ്രക്ഷോഭങ്ങള്‍ നടന്നു. 

ഒരു പക്ഷേ ഇതിന്റെ യൊക്കെ തുടര്‍ച്ചയായിട്ടാണ് ഇന്ത്യയില്‍ ആദ്യമായി സ്റ്റാട്ട്യൂട്ടറി റേഷന്‍ സംവിധാനം കേരളത്തില്‍ നിലവില്‍ വന്നത്. ആളോഹരി റേഷന്‍  എന്ന് വിളിക്കുന്ന  ഈ സംവിധാനം തന്നെയാണ് ഒരു പരിധിവരെ കേരളത്തെ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കിയത്.

പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും ഇന്നും നടന്ന് കൊണ്ടിരിക്കുന്നപോലെ  അഞ്ചും ആറും വയസ്സായ കുട്ടികളെ കന്നിനെ മേയ്കാന്‍ പറഞ്ഞയക്കാതെ തന്നെ ഗൃഹനാഥന്റെ വരുമാനം കൊണ്ടു ഒരു കുടുംബത്തെ സംരക്ഷിക്കാന്‍ കഴിയുന്ന ഭൌതികസാഹചര്യം നിലവില്‍ വന്നതു ആണ്  കേരളം ഇന്ന് നേടിയിട്ടുള്ള നേട്ടങ്ങളുടെയെല്ലാം അടിത്തറയായി വര്‍ത്തിച്ചിട്ടുള്ളത്. ഇക്കാര്യത്തില്‍ കേരളത്തിലെ ആളോഹരി  റേഷന്‍ സംവിധാനം വഹിച്ച പങ്ക് ചെറുതൊന്നുമല്ല.

ഏതാനും വര്‍ഷം മുന്‍പ് വരെ കേരളത്തിലെ നഗര-ഗ്രാമ വ്യത്യാസമില്ലാതെ മഞ്ഞചായം പൂശിയ ബോര്‍ഡിലെ കറുത്ത അക്ഷരങ്ങള്‍ ‘റേഷന്‍ ഷോപ്പ്‘   ഇന്ന് കാണാനില്ല. പകരം  വെള്ള  ബോര്‍ഡില്‍ നീലനിറത്തിലാണ്  ‘പൊതുവിതരണകേന്ദ്രം ’  എന്ന ബോര്‍ഡിലേക്ക് മാറിയിരിക്കുന്നു.  കരുണാകര മന്ത്രിസഭയിലെ ടി.എച്. മുസ്തഫ  സിവില്‍ സപ്ലൈ മന്ത്രിയായിരിക്കുമ്പോഴാണ് പൊതുവിതരണ രംഗത്തെ അഴിച്ചുപണി തുടങ്ങിവെച്ചത്. പിന്നീട് മാ‍റി മാറി വന്ന ആരും ഇക്കാര്യത്തില്‍ മോശകാരായിരുന്നില്ല. അവസാനം ഇന്നത്തെ  ഭക്ഷ്യമന്ത്രിയുടെ  തലതൊട്ടപ്പന്‍ മറ്റൊരു സി.പിഐ കാരന്‍ ചതുരാനന്‍ മിശ്ര കേന്ദ്ര ഭക്ഷ്യം കാര്യ്     മന്ത്രിയായിരിക്കുമ്പോഴാണ്  അവസാനമായി സ്റ്റാട്ട്യൂട്ടറി റേഷന്‍ സംവിധാനത്തിന്  മരണമണി മുഴങ്ങിയത്.

 ഇന്നിപ്പോള്‍  കേരളത്തിന് ഭക്ഷ്യവിഹിതം വെട്ടികുറച്ചതിനെതിരെ ,ഇടതുപക്ഷ എം പി മാര്‍ ധര്‍ണ്ണയിരിക്കുമ്പോള്‍  അവരുടെ ആത്മാര്‍ത്ഥതയെ  ചോദ്യം ചെയ്യുന്നില്ലെങ്കിലും ,അവര്‍കൂടി പ്രതിനിധാനം ചെയ്യുന്ന പ്രസ്ഥാനങ്ങളുടെ പിന്തുണയോടെയാണ്  ഈ ജനവിരുദ്ധ നയങ്ങള്‍ നടപ്പാക്കുന്നതു എന്ന് മാത്രമല്ല; പലപ്പോഴും അവര്‍ തന്നെ അധികാരം കൈയ്യാളുമ്പോഴാണ് ഇതൊക്കെ നടന്നിട്ടുള്ളത് എന്നത് വിസ്മരിച്ചുകൂടാ.

നാടുവാഴിത്തത്തിന്റെയും  രാജഭരണത്തിന്റെയും കാലത്ത് ജനങ്ങളില്‍നിന്ന് പിഴിഞ്ഞൂറ്റിയെടുക്കുന്ന നികുതിപ്പണം, അന്തഗോപുരങ്ങള്‍ സ്വര്‍ണ്ണം പൂശാനും പട്ടമഹഷിമാരുടെ ആടയാഭരണങ്ങള്‍ക്കും  നിര്‍ലോഭം ഉപയോഗിച്ചിരുന്നതില്‍നിന്ന്  ഉപരിയായി ,ഒരു ജനായത്ത ഭരണവ്യവസ്ഥയില്‍ ഭരണാധികാരികള്‍ക്ക് ഭരിക്കപെടുന്ന ജനങ്ങളോട്  ഉത്തരവാദിത്വമുണ്ട്. അവര്‍ക്ക് ന്യായവിലക്ക് ഭക്ഷ്യധാന്യങ്ങള്‍ നല്‍കാന്‍ കടമയുണ്ട്.

ഇല്ലെങ്കില്‍, കേരളത്തില്‍ നിന്നും പട്ടിണിമരണങ്ങളുടെ വാര്‍ത്തകള്‍  റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സമയം  അധികം അകലേയല്ല.

ഫെബ്രുവരി 24, 2008

ഒരു അടിക്കുറിപ്പെഴുതൂ…

Filed under: Uncategorized — chentharaka @ 4:02 am

151.jpg

ഇനിയും ഒരു അടിക്കുറിപ്പിന്റെ ആവശ്യമുണ്ടോ?

ഫെബ്രുവരി 17, 2008

പെട്രോളിയം വിലവര്‍ദ്ധനയും ,പരിഷത്തിന്റെ ഹര്‍ജിയും

Filed under: Uncategorized — chentharaka @ 9:31 pm

മാസം  തോറും നടത്തിവരാറുള്ള  ഇന്ധനവില വര്‍ദ്ധന ഇത്തവണയും  പൂര്‍വ്വാധികം ഭംഗിയായി നടത്താന്‍  കേന്ദ്രന്‍ തീരുമാനിച്ചിട്ടുള്ള കാര്യം മാലോകരെല്ലാം അറിഞ്ഞിരിക്കുമല്ലോ.

  പെട്രോള്‍ വിലവര്‍ദ്ധനവിനെ തുടര്‍ന്നു പതിവാsonia_gowda.jpgയി രാജ്യമെങ്ങും കൊണ്ടാടുന്ന ഹര്‍ത്താലും സമരാഘോഷങ്ങളും ഇത്തവണയും മുടക്കം കൂടാതെ നടത്തപ്പെടുന്നതായിരിക്കും. ഇന്ധനവില വര്‍ദ്ധിച്ചാ‍ല്‍ കേരളം നേരിടേണ്ടിവരുന്ന കടുത്ത വിലക്കയറ്റത്തെ കുറിച്ച് ദേശാഭിമാനി     മുന്നറിയിപ്പ് തന്നത് കൊണ്ട് രക്ഷപെട്ടു എന്ന് പറഞ്ഞാല്‍ മതിയല്ലോ.

ഇന്നലെ പാലിന്റെ വില വര്‍ദ്ധിപ്പിചെങ്കിലും  ,  കേരളത്തിനാവശ്യമായ പാലിന്റെ  ഗണ്യമായ പങ്ക് അന്യസംസ്ഥാനത്തുനിന്ന് കൊണ്ടുവരുന്നതിനാല്‍   ഇന്ധനവിലവര്‍ദ്ധനവുമൂലം വാഹന വാടക കൂടുമ്പോള്‍ പാല്‍ വിലയും വര്‍ദ്ധിപ്പികേണ്ടി വരും  . ആന്ധ്രയില്‍നിന്ന് അരി കൊണ്ടുവരാന്‍ എല്ലാ കടമ്പകളും പരിഹരിച്ച സമയത്താണ്  പെട്രോള്‍ വില കൂട്ടിയത് അതിനാല്‍  അരിയുടെയും വില കൂടാന്‍ സാദ്ധ്യതയുണ്ട്. അരി വില അല്‍പ്പം കൂടിയാലും കുഴപ്പമില്ല. കേരളത്തിലെ ജനങ്ങളൊക്കെ ഇപ്പോള്‍ പാലും മുട്ടയും ഇറച്ചിയുമൊക്കെ  കഴിക്കുന്നതു കൊണ്ട് ;അല്ലാ അതും  അന്യസംസ്ഥാനത്ത് നിന്ന് തന്നെയല്ലേ കൊണ്ടു വരുന്നത് ??  എന്നാലും സാരമില്ല കേരളീയരുടെ മുഖ്യാഹാരം അതായിപോയല്ലോ സഹിച്ചല്ലേ പറ്റൂ. 

വിലവര്‍ദ്ധന മൂലം കേരളത്തിന്  ലഭിക്കുന്ന അധികവരുമാനം വേണ്ടെന്ന് വെച്ച്  കേരളത്തില്‍ വിലവര്‍ദ്ധനയുടെ ഭാരം കുറക്കണമെന്ന്  DYFI നേതാവ് പറഞ്ഞിട്ടുണ്ടല്ലോ??  അയ്യേ ഈ ചെക്കന്‍ ഇതെന്തറിഞ്ഞിട്ടാ ഈ പറയുന്നത്. പ്രതിമാസം  കേവലം ആറേകാല്‍ കോടി രൂപയാണ്  ഈ വിലവര്‍ദ്ധനവിലൂടെ ലഭിക്കുന്നത്  അതായത്  വര്‍ഷത്തില്‍ വെറും  75 കോടി രൂപ  .അതു പോലും വേണ്ടാന്ന് വെക്കാന്‍ പറഞ്ഞാല്‍?

UDF  ന്റെ കാലത്ത്  6 തവണ  വില കൂട്ടിയിട്ടും  ഒരു തവണ മാത്രമാണ്  അധിക വരുമാനം വേണ്ടെന്ന് വെച്ചത്  അതും തിരഞ്ഞെടുപ്പ് അടുത്ത സമയത്തായത് കൊണ്ട് മാത്രം . അല്ലാതെ അച്യുതാനന്ദന്‍ പറഞ്ഞിട്ടോന്നുമല്ല.ഇപ്പോള്‍ തിരഞ്ഞെടുപ്പൊന്നും അടുത്തിട്ടാല്ലാത്തതിനാല്‍ അതിന്റെ ആവശ്യവുമില്ല. 

 ആഗോള വിപണിയില്‍  ക്രൂഡ് ഓയിലിന് വില വര്‍ദ്ധിച്ചിട്ടുണ്ടെങ്കിലും  ഇറക്കുമതിചുങ്കം  ഒഴിവാക്കി    കേന്ദ്രത്തിന് തന്നെ ഇപ്പോഴത്തെ വിലവര്‍ദ്ധനവ് ഒഴിവാക്കാവുന്നതേയുള്ളൂ. എന്തു ചെയ്യാം  നല്ലബുദ്ധി പറഞ്ഞുകൊടുക്കാനല്ലേ പറ്റൂ.  തല്ലാന്‍ പറ്റുമൊ അതിന്റെ പ്രായമൊക്കെ കഴിഞ്ഞില്ലേ . ഇനി തനിയേ മനസ്സിലാക്കട്ടെ. മനസ്സിലാക്കും ,  അല്ലാതെ     എവിടെ പോകാന്‍  .

അല്ല പണ്ടും ആഗോള വിപണിയില്‍ വിലവര്‍ദ്ധനവൊക്കെ ഉണ്ടായിരുന്നില്ലേ? അന്നൊക്കെ ദിവസേന  ഇവിടെ വില കൂട്ടിയിരുന്നില്ലല്ലോ??    അതിന്നാണ് പറഞ്ഞത്  അന്ന് നമ്മുടെ രാജ്യത്ത്  ആര്‍ക്കും ആവശ്യമില്ലാത്ത ഒരു അക്കൌണ്ട്  ഒണ്ടായിരുന്നു കേട്ടാ..  ഓയില്‍ പൂള്‍ അക്കൌണ്ട്.. കേട്ടിട്ടില്ലേ .അതിന്റെ ഒരു പ്രധാന കുഴപ്പം എന്താണെന്ന് വെച്ചാല്‍.. ആഗോളത്തില്‍ വില കൂട്ടിയാലും കുറഞ്ഞാലും നമ്മള്‍ അതൊന്നും അറിഞ്ഞിരുന്നില്ല.  അതെങ്ങനെ ശരിയാവും ?  വില കുറഞ്ഞാല്‍ അതിന്റെ നേട്ടം എല്ലാവര്‍ക്കും ലഭിക്കേണ്ടതല്ലേ.  അതിന് വേണ്ടിയാണ്  നമ്മള്‍ ആ അക്കൌണ്ട്  പൂട്ടി കളഞ്ഞത്.   ഇങ്ങനെയൊക്കെയല്ലേ ആഗോളീകരണത്തിന്റെ ഗുണഫലങ്ങള്‍  ജനത്തിന് ലഭ്യമാക്കാനാവുകയുള്ളൂ. നമ്മുടെ മെഗാ സൂപ്പര്‍ സ്റ്റാര്‍ മമ്മൂട്ടി DYFI  സമ്മേളനത്തില്‍ ചെന്നൈയില്‍ വെച്ച് പറഞ്ഞത് കേട്ടിട്ടില്ലേ .

അന്ന്  മൂന്നാം മുന്നണിയുടെ കാലമായിരുന്നു. സഖാവ് സുര്‍ജിത്തിന്  ഇരിക്കാനും കിടക്കാനും നേരമില്ല. കാരാട്ട്, യെച്ചൂരി തുടങ്ങിയ പയ്യന്മാരൊന്നും കാലമായിട്ടില്ല. കാലത്തെ ചെന്ന് ദേവഗൌഡയെ ഹിന്ദി പഠിപ്പിക്കണം .ചിദംബരത്തെ ധനകാര്യം പറഞ്ഞുകൊടുക്കണം. ഈ ചിദബരമൊക്കെ എന്നാണ്  ഇത്രവലിയ ധനകാര്യ വിദഗ്ദനായത്?  റാവുവുന്റെ കാലത്ത് ലോകബാങ്കില്‍ നിന്നും ചാടിപോന്ന് ഇന്ത്യയുടെ  ധനകാര്യ മന്ത്രിയാ‍യ സാമ്രാജ്യത്വ ഏജന്റ്  മന്മോഹന്‍സിംഗിന്റെ ശിഷ്യനല്ലായിരുന്നോ.പിന്നല്ലാതെ. അങ്ങനെ ആഗോളതലത്തില്‍ ഉണ്ടാകുന്ന വിലയിടിവിന്റെ നേട്ടം പാവം ഇന്ത്യകാര്‍ക്കും കൂടി കിട്ടിക്കോട്ടെ എന്ന് കരുതി  ഓയില്‍ പൂള്‍ അക്കൌണ്ട് മരവിപ്പിച്ചപ്പോള്‍ നമ്മളൊന്നും പറഞ്ഞില്ല. പിന്നെ എന്തെല്ലാം നടന്നു. അല്ലാ  അക്കാലത്ത് തന്നെയല്ലേ  PDS  ന്റെ  പിന്നില്‍ T  കൂട്ടിചേര്‍ത്ത്    TPDS ആക്കിയത്   എന്നുവെച്ചാല്‍  പൊതുവിതരണ സംവിധാനം (public distributuion system) നിയന്ത്രിത പൊതു വിതരണ സംവിധാനം  (targeted public distributionsystem) എന്നാക്കിയത്  ? പണക്കാര്‍ക്കൊക്കെ എന്തിനാടോ.. റേഷന്‍    ? എന്ന് സഖാവ് നായനാര്‍

വിവിധ രൂപങ്ങളില്‍   കടന്നുവരുന്ന സാമ്രാജ്യത്വ നയപരിപാടികളെ  ചെറുത്ത് തോല്‍പ്പിക്കുവാന്‍ വേണ്ടിയാണ്   നമ്മള്‍  മദാമ്മക്ക്  പിന്തുണ കൊടുക്കുന്നത് തന്നെ  …ഇല്ലെങ്കില്‍ വല്ല ഹിന്ദുത്വ വര്‍ഗീയഫാസിസ്റ്റുകളെങ്ങാനും ……ശോ ..അങ്ങനെയൊന്നും വിചാരിക്കല്ലേ..

അവസാനം കേട്ടത്:

ശാസ്ത്രസാഹിത്യ പരിഷത്ത് സാമ്രാജ്യത്വ ഏജന്റുമാരാണെന്ന ആരോപണത്തിന്   എതിരെ പരിഷത്ത്  നല്‍കിയ അപകീര്‍ത്തി കേസില്‍  എം.എന്‍. വിജയനെ വെറുതെ വിട്ട  നടപടി  പുന:പരിശോധിക്കണമെന്നാവശ്യപ്പെടുന്ന ഹര്‍ജി ഫയലില്‍ സ്വീകരിച്ചു.        

ഫെബ്രുവരി 13, 2008

“വെക്കടാ വലതാ ചെങ്കൊടി താഴെ“ 1964 ല്‍ കേട്ടത് .

Filed under: Uncategorized — chentharaka @ 5:13 pm
  •  
    • img1070922034_1_1.jpgഅങ്ങനെ അവസാനം ആ പരമമായ സത്യം വെളിയം വെളിപ്പെടുത്തി.പലര്‍ക്കും ഇതു വളരേമുമ്പേ തോന്നിയിരുന്നതാണെങ്കിലും അതു തുറന്ന് പറയാന്‍  സാധിച്ചിരുന്നില്ല. ഇപ്പോഴത്തെ  തലമുറ എന്നൊക്കെ പറഞ്ഞാല്‍  അവര്‍ക്ക് എന്തറിയാം .അത് കൊണ്ടാണ് പറയുന്നത് ഞങ്ങളുടെ കണ്ണടയുന്നതിന് മുന്നേ അത് ഒന്ന് നടന്ന് കണ്ടാല്‍ മതിയായിരുന്നു….ഏത്? ഐക്യം .കമ്മ്യൂണിസ്റ്റ് ഐക്യം തന്നെ.

                 എം .എന്‍ .ഉം തൊമ്മനും കമ്മ്യൂണിസ്റ്റല്ല.

                 വെക്കടാ വലതാ ചെങ്കൊടി താഴെ

അതൊക്കെ  പഴയ കാര്യം  ഇന്നിപ്പോള്‍  ഞങ്ങള്‍ തമ്മില്‍ എന്തിലാണ് ,ഏത് കാര്യത്തിലാണ് ? വ്യത്യാസം ആ ബ്രാക്കറ്റിലുള്ള M ഒഴികെ.

ഞങ്ങള്‍ അതു പണ്ടെ കളഞ്ഞതാണ്

കോണ്‍ഗ്രസ്സില്‍ പുരോഗമനം  കാണാന്‍ അന്ന്   ഇവര്‍ക്ക് കഴിഞ്ഞിട്ടില്ല

പോട്ടെ ഇപ്പോഴെങ്കിലും മനസ്സിലായല്ലോ

ഇന്ത്യാ മഹാരാജ്യത്തിന്റെ  ഭീഷണിയായ ഹിന്ദുത്വശക്തികളെ  ഒഴിവാക്കാന്‍ വേണ്ടിയാണ് സോണിയഗാന്ധിക്ക് പിന്തുണ കൊടുക്കാന്‍  തീരുമാനിച്ചതു ഞങ്ങള്‍ ഒരുമിച്ചല്ലേ. കോണ്‍ ഗ്രസ്സിന്റെ  തലമുറകളായുള്ള  കുത്തക ഭരണം തകര്‍ക്കാന്‍ ബിജെപി യെ കൂട്ടുപിടിച്ചതും ഞങ്ങള്‍ ഒരുമിച്ചല്ലേ>> അല്ല പിന്നേ. അതിനും മുന്‍പ്  നമ്മുടെ ഇന്ദിരാജീ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍   അവര്‍ക്ക്   കാര്യം മനസ്സിലാകാത്തതു കൊണ്ട് ചിലരൊക്കെ  അകത്തായിപോയി.  ഇങ്ങീ ഭൂമി മലയാളത്തില്‍    ഞങ്ങളുടെ  അച്യുതമേനോനും കരുണാകരനും കൂടി………ഓ അതൊരു കാലം

ഇപ്പോള്‍ അങ്ങനെയുള്ള യാതൊരു വിധ പ്രശ്നങ്ങളൊന്നും ഇല്ലെന്നേ … 

ഇനി അഥവാ  അങ്ങനെ എന്തെ ങ്കിലും ഉണ്ടെന്നുണ്ടെങ്കില്‍ തന്നെ അത്  ചുമ്മാ..

ഓ ..ചുമ്മാ ..

പിന്നെ ചില അസൂയാലുക്കള്‍  പറയുന്നുണ്ട് അവരുടെ പാര്‍ട്ടിആപ്പീസ് കണ്ടിട്ടാണെന്ന്

അതു പിന്നെ വേണമെന്നുണ്ടെങ്കില്‍  ഞങ്ങള്‍ക്കു ജനയുഗം  തുടങ്ങാമെങ്കില്‍  …….

വേണ്ട ഞാനൊന്നും പറയുന്നില്ല.

ഫെബ്രുവരി 7, 2008

നിരപരാധികളെ പിടിക്കാന്‍ മാവോയിസ്റ്റ് ബന്ധം ആരോപിക്കുന്നു. –ജ: വി.ആര്‍.കൃഷ്ണയ്യര്‍.

Filed under: Uncategorized — chentharaka @ 7:33 am

ഏതു നിരപരാധിയേയും പിടിക്കാന്‍ മാവോയിസ്റ്റ് ബന്ധം ആരോപിക്കാം

ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യര്‍.

നിരപരാധികളെ പിടികൂടി കള്ളക്കേസില്‍ പ്പെടുത്താനുള്ള പോലീസിന്റെ പുതിയ പ്രയോഗമാണ് മാവോയിസ്റ്റ്. ഇതിന്റെ പേരില്‍ നടക്കുന്ന അനാവശ്യ റെയ്‌ഡുകള്‍ ഒഴിവാക്കണം എന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബലകൃഷണ്നോട് മുന്‍ ആഭ്യന്തര വകുപ്പ് മന്ത്രി കൂടിയായ ജസ്റ്റിസ് കൃഷ്ണയ്യര്‍ ആവശ്യപ്പെട്ടു . എരയാംകുടി പാടശേഖര സംരക്ഷണസമിതി കണ്‍‌വീനര്‍ ജയശ്രീയുടെ വീട്ടില്‍ നടന്ന റെയ്‌ഡിനെ അദ്ദേഹം അപലപിക്കുകയും ചെയ്തു.

മുന്‍പ് കമ്മ്യൂണിസ്റ്റ്കാരന്‍ എന്ന മുദ്രകുത്തി ആരെയും അന്യായമായി തടവില്‍ പാര്‍പ്പിക്കാന്‍ പോലീസിന് കഴിയുമായിരുന്നു.അങ്ങനെ എന്നെയും 1948 ല്‍ ജയിലില്‍ പിടിച്ചിട്ടു. കാലം മാറിയപ്പോള്‍ നക്സലൈറ്റ് പ്രയോഗം പോലീസ് സ്വീകരിച്ചു. എഞ്ചിനീറിംഗ് വിദ്യാര്‍ത്ഥിയായ രാജനെ അങ്ങനെയാണ് കക്കയം ക്യാമ്പില്‍ ഉരുട്ടികൊന്നത് .കൃഷ്ണയ്യര്‍ വിശദീകരിച്ചു.

ഇപ്പോള്‍ ഏതു നിരപരാധിയേയും പിടിക്കാന്‍ മാവോയിസ്റ്റ് ബന്ധം ആരോപിക്കാം. ഇത്തരം മനുഷ്യാവകാശലംഘനത്തിനെതിരെ ജനാധിപത്യ വിസ്വാസികള്‍ ഒന്നിച്ച് അണിനിരക്കണം ഇല്ലെങ്കില്‍ പല കേസ്സിലും യഥാര്‍ത്ഥ പ്രതികളെ പിടിക്കാന്‍ കഴിയാതെ വരുമ്പോള്‍ പോലീസ് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് നിരപരാധികളെ പീഡിപ്പിക്കും.
കടപ്പാട് .കേരളശബ്ദം വാരിക..ലക്കം 26
2008 ഫെബ്രുവരി

ഫെബ്രുവരി 6, 2008

മാവോയിസ്റ്റ് മുദ്രകുത്തല്‍

Filed under: Uncategorized — chentharaka @ 2:38 am

കെട്ടിടം തകര്‍ന്നു മരിച്ച് ഒറീസ്സ തൊഴിലാ ളികളുടെ ശവമഞ്ചവും പേറി സഹപ്രവര്‍ത്തകര്‍ കെട്ടിട
ഉടമയുടെ വീട്ടിലേക്ക് …

ഈ അടുത്ത ദിവസങ്ങളില്‍ കേരളത്തില്‍ , വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പ്രത്യേകിച്ചും മനുഷ്യാവകാശ-പരിസ്ഥിതി പ്രവര്‍ത്തകരെ മാവോയിസ്റ്റ് മുദ്രകുത്തി അവരുടെ പ്രവര്‍ത്തനമേഖലകളില്‍ നിന്നു പിന്തിരിപ്പിക്കാന്‍ കഠിനശ്രമം നടത്തികൊണ്ടിരിക്കുകയാണ് സര്‍ക്കാര്‍. അതിന്‍റെ ഏറ്റവും പുതിയ ഉദാഹരണമാണ് എരയാംകുടിയില്‍ നെല്‍‌വയലുകള്‍ സംരക്ഷിക്കുന്നതിന് വേണ്ടി സമരം നടത്തുന്ന സമിതിയുടെ കണ്‍‌വീനര്‍ ശ്രീമതി ജയശ്രീയുടെ വീട്ടില്‍ പോലീസ് നടത്തിയ റെയ്ഡ് നാടകം. അങ്കമാലിയില്‍ നിന്ന് ആന്ധ്രപോലീസ് കസ്റ്റഡിയിലെടുത്ത മാവോയിസ്റ്റ് നേതാവ് മല്ലരാജറെഡ്ഡിയുടേ ലാപ്‌ടോപ്പ് അന്വേഷിച്ചായിരുന്നു പോലീസ് എത്തിയതത്രെ. ഇതിനും ഏതാനും മാസങ്ങള്‍ക്കുമുന്‍പ് എരയാംകുടിയുടെ അടുത്തപ്രദേശമായ മുരിയാട് കായല്‍ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നെല്‍കൃഷി സംരക്ഷണത്തിന് വേണ്ടിയുള്ള സമരം നടക്കുമ്പോള്‍ അവര്‍ക്കെതിരെയും നക്സല്‍ ബന്ധം ആരോപിക്കുകയുണ്ടായി. ഇവിടെ രണ്ടിടത്തും നെല്‍കൃഷി അസാധ്യമാക്കിയ മണ്ണ്‌മാഫിയക്കെതിരെയായിരുന്നു സമരം . ഈ രണ്ടിടത്തും പ്രാദേശിക CPI(M) നേതൃത്വം ഈ മണ്ണ്‌മാഫിയക്കൊപ്പമാണെന്നുള്ളതാണ് യാഥാര്‍ത്ഥ്യം .ഫലഭൂയിഷ്ടമായ നെല്‍പ്പാടങ്ങള്‍ ഇഷ്ടിക നിര്‍മ്മാണത്തിന് വേണ്ടി ക്രമാതീതമായ തോതില്‍ മണ്ണ് എടുത്ത് മാറ്റിയതിന്‍‌റെ ഭാഗമായി വര്‍ഷങ്ങളായി കൃഷിയിറക്കാന്‍ സാധിച്ചിരുന്നില്ല.

ഇതുപോലെ തന്നെ കഴിഞ്ഞ സെപ്റ്റംബറില്‍ എറണാംകുളത്ത് പഴയ കെട്ടിടം തകര്‍ന്നുവീണ് ഒറീസ്സയില്‍ നിന്നുള്ള കെട്ടിടനിര്‍മ്മാണ തൊഴിലാളികള്‍ മരിക്കാനിടയായപ്പോള്‍ ,വ്യവസ്ഥാപിത ട്രേഡ്‌യൂണിയനുകളും രാഷ്ട്രീയപാര്‍ട്ടികളും പോലീസും ഭരണകൂടവും ഒന്നാകെ കെട്ടിടനിര്‍മ്മാതാവിനോടപ്പം നിന്ന് തൊഴിലാളികളുടെ അവകാശങ്ങള്‍ നിഷേധിച്ചപ്പോള്‍ തൊഴിലാളികളുടെ ഒപ്പം നിന്നു അവകാശങ്ങള്‍ക്കായി സമരം ചെയ്തത് TUCI പ്രവര്‍ത്തകരായിരുന്നു. ഇതിനെ തുടര്‍ന്നു അന്യസംസ്ഥാനതൊഴിലാളികള്‍ക്കിടയില്‍ മാവോയിസ്റ്റുകള്‍ നുഴഞ്ഞുകയറിയിട്ടുണ്ടെന്നും അവര്‍ നിരീക്ഷണത്തിലാണെന്നും പോലീസും പത്രങ്ങളും ഒരു പോലെ ആര്‍ത്തുവിളിച്ചു. പട്ടിണി മരണങ്ങള്‍ നിത്യ സംഭവമായ ഒറീസ്സയില്‍നിന്നും ബുദ്ധദേവിന്‍‌റെ ബംഗാളില്‍ നിന്നും കേരളത്തില്‍ കെട്ടിടനിര്‍മ്മാണമേഖലയിലും ഇതര വ്യവസായങ്ങളിലും ജോലി തേടിയെത്തിയ ആയിരകണക്കിനു വരുന്ന തൊഴിലാളികളെ സംഘടിതമായി ചൂഷണം നിര്‍ബാധം നിലനിര്‍ത്തി കൊണ്ടു പോകാന്‍ അവരെ ഭീഷണിപെടുത്തി നിര്‍ത്തേണ്ടതുണ്ട്. ഇക്കാര്യങ്ങള്‍ ചൂണ്ടികാണിക്കുന്നത് ;മുരിയാ‍ടും എരയാംകുടിയിലും മാത്രമല്ല, എവിടെയൊക്കെ സാമൂഹ്യവിരുദ്ധ ശക്തികള്‍ ആധിപത്യം സ്ഥാപിക്കുന്നുവോ, അവിടെയൊക്കെ ഭരണകൂടം അവരോടോപ്പം ചേര്‍ന്നു നില്‍ക്കുകയും പാവപ്പെട്ട കര്‍ഷകരേയും തൊഴിലാളികളെയും മാഫിയകളുടെ ദയാദാക്ഷ്യണ്യത്തിന് വിട്ടു കൊടുക്കുകയുമാണ് . ആയിരകണക്കിന് തൊഴിലാളികളുടെ ചോരയും വിയര്‍പ്പും വിലയായി നല്‍കിയ ഇടതുമുന്നണിയാണ് ഈ ഭരണകൂടത്തിന് നേതൃത്വം ന‍ല്‍കുന്നത് എന്നത് ചരിത്രത്തിലെ വിരോധാഭാസമായി വിലയിരുത്തപ്പെടും എന്ന കാര്യത്തില്‍ തര്‍ക്കമില്ല.

ജനുവരി 13, 2008

ഇടത് ഭരണം വന്നാല്‍ ?

Filed under: Uncategorized — chentharaka @ 4:52 am

Chief Minister of Kerala V S Achuthanandan (right) and Executive Director of SmartCity Dubai Fareed Abdul Rahman at the SmartCity foundation laying ceremmony in Kochi .

Blog at WordPress.com.